തിരുവനന്തപുരം: സംസ്ഥാനത്തെ 81 ആര്‍ ടി ഓഫീസുകളില്‍ ഒരേ സമയം വിജിലന്‍സിന്‌റെ മിന്നല്‍ പരിശോധന. ഏജന്റുമാര്‍ മുഖേന എംവിഡി ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നതായി പരാതി വ്യാപകമായതോടെയാണ് വിജിലന്‍സ് രംഗത്തിറങ്ങിയത്. ഏജന്‌റുമാര്‍ ആര്‍ടി ഓഫീസില്‍ കയറാന്‍ പാടില്ലെന്നു വിലക്കുണ്ടെങ്കിലും ഇപ്പൊഴും അവര്‍ ഇടനിലക്കാരായി തുടരുന്നുണ്ട്. ഇടപാടുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കുന്നത് ഇവരാണ്. ശനിയാഴ്ച വൈകിട്ട് 4.30 മുതല്‍ സംസ്ഥാനത്തെ 81 ആര്‍ ടി ഓഫീസുകളിലാണ് ഒരേ സമയം ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ്’ എന്ന പേരിലുള്ള പരിശോധന ആരംഭിച്ചത്.
















