ലക്നൗ : ആയിരക്കണക്കിന് ഹിന്ദു പെൺകുട്ടികളെ മതം മാറ്റിയ ചങ്കൂർബാബയെ ദിവസങ്ങൾക്ക് മുൻപാണ് യുപി എടിഎസ് അറസ്റ്റ് ചെയ്തത് . ഇപ്പോഴിതാ മതപരിവർത്തനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് ബറേലിയിൽ നിന്നുള്ള മൗലാന ഷഹാബുദ്ദീൻ റസ്വി.
ബലപ്രയോഗത്തിലൂടെയോ ആളുകളെ വശീകരിച്ചോ മതപരിവർത്തനം നടത്തുന്നത് ഇസ്ലാമിൽ പൂർണ്ണമായും നിഷിദ്ധമാണെന്ന് ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ചങ്കൂരിനെപ്പോലുള്ളവർ ഇസ്ലാമിന്റെ അധ്യാപനങ്ങളെ അപകീർത്തിപ്പെടുത്തുകയാണ് .അത്തരം ആളുകളുമായി ഒരു ബന്ധവും നിലനിർത്തരുത്. അവരെ സാമൂഹികമായി ബഹിഷ്കരിക്കണം. മതം പ്രചരിപ്പിക്കുന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്. എന്നാൽ ഒരാളെ വഞ്ചിച്ചോ സമ്മർദ്ദം ചെലുത്തിയോ മതം മാറ്റുന്നത് ഇസ്ലാമിന് എതിരാണെന്നും മൗലാന പറയുന്നു.
അതേസമയം മതപരിവർത്തനം വഴി ലഭിച്ച പണം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിൽ ചങ്കൂർ ബാബ നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തി .ഇതിൽ വിദേശ ധനസഹായം ലഭിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ മിഷനറി ഗ്രൂപ്പുകളുമായും ഐഎസ്‌ഐയുമായും ചങ്കൂരിന് ബന്ധമുണ്ടെന്ന് എടിഎസ് സംശയിക്കുന്നുണ്ട്.
















