കോട്ടയം: കടയ്‌ക്കുള്ളില്‍ കയറി കടയുടമയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റില്‍. രാമപുരം ഇളംതുരുത്തിയില്‍ തുളസിദാസ് (ഹരി, 54) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ രാമപുരം ടൗണില്‍ കണ്ണനാട്ട് എന്ന സ്വര്‍ണ്ണ കടയില്‍ എത്തിയ തുളസീദാസ് കടയുടമ അശോകനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുളസീദാസും പൊള്ളലേറ്റ അശോകനും സാമ്പത്തികമായ ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുകളും ഉണ്ട്. സംഭവത്തിനുശേഷം രാമപുരം സ്റ്റേഷനില്‍ ഹാജരായ തുളസീദാസിനെ അറസ്റ്റ് ചെയ്തു.
















