കണ്ണൂര്‍: മഴ ശക്തമായതിനെ തുടര്‍ന്ന് വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി. മത പഠന ക്ലാസുകള്‍ക്കും ട്യൂഷന്‍ ക്ലാസുകള്‍ക്കും അവധി ബാധകം.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രതയാണ്.
ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് അവധിയായിരിക്കും നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
















