കോഴിക്കോട് : ട്രെയിനില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ റയില്‍വേ സുരക്ഷാ സേന പിടികൂടി. മംഗളൂരു- പുതുച്ചേരി ട്രെയിനിലാണ് ആക്രമണം സംഭവം.
കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവ് കത്തി വീശിയത്. വെളളിയാഴ്ച രാത്രി 9 മണിയോടടുപ്പിച്ചാണ് സംഭവം. യുവാവിന്റെ പരാക്രമം കണ്ട യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി.മദ്യലഹരിയിലായിരുന്നു യുവാവ്.
പിടിയിലായ യുവാവിനെയും പരിക്കേറ്റവരെയും തിരൂരിലെത്തിച്ചു.തമിഴ്‌നാട് സ്വദേശിയാണ് ആക്രമണം നടത്തിയ യുവാവെന്നാണ് വിവരം. ജോലി കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ പരാക്രമം കാട്ടിയത്. മഴു, കത്തി ഉള്‍പ്പെടെ ആയുധങ്ങള്‍ ഇയാളുടെ പക്കല്‍ കണ്ടെത്തി.
















