തിരുവനന്തപുരം: വിവാദമായ ശബരിമല ട്രാക്ടർ യാത്രയിൽ സംസ്ഥാന പോലീസ് മേധാവിക്ക് വിശദീകരണം നൽകി എഡിജിപി എം. ആർ അജിത് കുമാർ. സന്നിധാനത്തേയ്‌ക്ക് പോകവേ കാൽ വേദനിച്ചതുകൊണ്ടാണ് ട്രാക്ടറിൽ യാത്ര ചെയ്തതെന്നാണ് വിശദീകരണം.
അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അലക്ഷ്യമായാണ് ട്രാക്ടർ ഓടിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമാണ് എം.ആർ അജിത് കുമാർ ട്രാക്ടറിൽ യാത്രചെയ്തത്.
വിഷയം കോടതിയിലെത്തിയതിനെത്തുടര്‍ന്ന് പമ്പ പോലീസ് ട്രാക്ടര്‍ െ്രെഡവറെ മാത്രം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എഡിജിപിയുടെയും സഹായികളെയും കേസില്‍ പ്രതി ചേര്‍ത്തില്ല. പത്തനംതിട്ട എസ്പിയുടെ പമ്പ എസ്എച്ച്ഒയുടെയും അറിവോടെയും ഒത്താശയോടെയുമാണ് ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപി യുടെ ട്രാക്ടര്‍ യാത്രയെന്നാണ് ആരോപണം ഉയരുന്നത്. അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗർഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്.
















