കോഴിക്കോട്: നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതാണ് മര്‍ദനത്തിന് കാരണം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ശാസന. പോസ്റ്റിട്ടപ്പോള്‍ ഒരുതവണ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കി. ഈ വിലക്ക് ലംഘിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു.
സംഭവത്തില്‍ ബാലുശേരി പൊലീസ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ സമാന സാഹചര്യം ഉണ്ടായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.














