തിരുവനന്തപുരം: 2025 അദ്ധ്യയന വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് & അലൈഡ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് ഇന്‍ഡക്സ് മാര്‍ക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാം. നിശ്ചിത തീയതിക്കകം ആധികാരിക രേഖകള്‍ എല്‍.ബി.എസ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പരാതികള്‍ ജൂലൈ 19 വൈകിട്ട് 5 ന് മുന്‍പ് ഇമെയിലില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in.
















