മാനന്തവാടി: പാമ്പുകടിയേറ്റത് അറിഞ്ഞില്ല, വൈകി ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വിനോദിന്‌റെ മകള്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്. പാമ്പുകടിയേറ്റ കാര്യം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. ഉടന്‍ വിഷ ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വൈഗ. മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.















