Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു; ക്വാര്‍ട്ടറിലെത്താതെ മാഗ്നസ് കാള്‍സന്‍ പുറത്തായി; ഇന്ത്യയുടെ അര്‍ജുനും ക്വാര്‍ട്ടറില്‍

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വെറും 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിലായിരുന്നു ഈ അട്ടിമറി. ഈ തോല്‍വിയോടെ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റിലെ അടുത്ത ഘട്ടമായ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കില്ല. അതായത് ഈ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനാവാന്‍ സാധിക്കില്ല. പ്രമുഖ ഗ്രാന്‍സ് സ്ലാം ചെസ് ടൂറിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്‍റാണിത്. ഈയടുത്ത് പാരിസിലും കാള്‍സ് റൂഹിലും നടന്ന ഗ്രാന്‍റ് ചെസ് ടൂറില്‍ ചാമ്പ്യനായ മാഗ്നസ് കാള്‍സന് പക്ഷെ ലാസ് വെഗാസില്‍ കാലിടറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 04:53 pm IST
in Sports, Chess

ലാസ് വെഗാസ്: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വെറും 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിലായിരുന്നു ഈ അട്ടിമറി. ഈ തോല്‍വിയോടെ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റിലെ അടുത്ത ഘട്ടമായ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കില്ല. അതായത് ഈ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനാവാന്‍ സാധിക്കില്ല. രണ്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഈ പ്രമുഖ ടൂര്‍ണ്ണമെന്‍റില്‍പരമാവധി മൂന്നാം സ്ഥാനം വരെ നേടാനേ കാള്‍സന് സാധിക്കൂ.

പ്രമുഖ ഗ്രാന്‍സ് സ്ലാം ചെസ് ടൂറിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്‍റാണിത്. ഈയടുത്ത് പാരിസിലും കാള്‍സ് റൂഹിലും നടന്ന ഗ്രാന്‍റ് ചെസ് ടൂറില്‍ ചാമ്പ്യനായ മാഗ്നസ് കാള്‍സന് പക്ഷെ ലാസ് വെഗാസില്‍ കാലിടറി.

ഒരു ഗെയിമിന് പത്ത് മിനിറ്റ് മാത്രമാണ് അനുവദിക്കുക. സ്പീഡ് ചെസ്സാണിത്. പിന്നീട് ഓരോ കരുനീക്കങ്ങള്‍ക്കും 10 സെക്കന്‍റ് വീതം അധികം അനുവദിക്കും. പൊതുവേ അതിവേഗ കരുനീക്കങ്ങള്‍ക്ക് പ്രഗത്ഭനായ പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സന് ഒരു പഴുതും കൊടുത്തില്ല. നേരത്തെ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ലാസ്സിക് മത്സരങ്ങളിലെല്ലാം കാള്‍സനെ തോല്‍പിച്ചിട്ടുള്ള പ്രജ്ഞാനന്ദ ഫ്രീ സ്റ്റൈലിലും കാള്‍സനെ പരാജയപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് ഗ്രൂപ്പിലായാണ് കളിക്കാരെ വേര്‍തിരിച്ചിരിക്കുന്നത്. വൈറ്റെന്നും ബ്ലാക്കെന്നും. രണ്ട് ഗ്രൂപ്പിലും എട്ട് വീതം ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. ഇതില്‍ വൈറ്റ് ഗ്രൂപ്പിലാണ് പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും വെസ്ലി സോയും ലെവോന്‍ ആരോണിയോനും ഉള്‍പ്പെടെയുള്ള ഏതാനും കളിക്കാര്‍ ഉള്ളത്. ഇതില്‍ നിന്നും നാല് പേര്‍ മാത്രമാണ് ക്വാര്‍ട്ടര്‍ഫൈനല്‍ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ എത്തുക. എന്തായാലും പ്രജ്ഞാനന്ദയ്‌ക്ക് പുറമെ മറ്റ് മൂന്ന് കളിക്കാരന്‍ കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തും. മാഗ്നസ് കാള്‍സന്‍ അഞ്ചാം സ്ഥാനത്തായി. .

വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ കളിയില്‍ ഉടനീളം മാഗ്നസ് കാള്‍സനെതിരെ അധിപത്യം പുലര്‍ത്തി.ഏഴ് റൗണ്ടുകള്‍ക്ക് ശേഷം പ്രജ്ഞാനന്ദയ്‌ക്ക് 4.5 പോയിന്‍റ് ഉണ്ട്. വൈറ്റ് ഗ്രൂപ്പില്‍ ഉസ്ബെകിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനും ജോവോഖിര്‍ സിന്‍ഡൊറോവിനും 4.5 പോയിന്‍റ് വീതമുണ്ട്. ഇവരെല്ലാം ക്വാര്‍ട്ടറില്‍ കടക്കും.

മാഗ്നസ് കാള്‍സനെ തോല്‍പിച്ച ശേഷം പ്രജ്ഞാനന്ദ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെയും ബിബിസാര അസൊബയേവയെയും തോല്‍പിച്ചിരുന്നു. ക്വാര്‍ട്ടറിലേക്ക് കടക്കാതെ മാഗ്നസ് കാള്‍സന്‍ പുറത്താവും.

എന്താണ് ഫ്രീസ്റ്റൈല്‍ ചെസ് ?

സാധാരണ ചെസ്സില്‍ നിന്നും വ്യത്യസ്തമായി, ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കരുക്കള്‍ വേറെ രീതിയിലാണ് അടുക്കുന്നത്. ബോബി ഫിഷര്‍ എന്ന അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ കണ്ടെത്തിയ രീതിയാണ് ഫ്രീ സ്റ്റൈല്‍ ചെസ്സ്. 360 ഡിഗ്രി ചെസ്സ് എന്നും ഫിഷന്‍ റാന്‍ഡം ചെസ് എന്നും ഇതിന് പേരുണ്ട്. കാലാളുകളെ (പോണിനെ) സാധാരണ ചെസ്സിലേത് പോലെ തന്നെയാണ് നിരത്തുക എങ്കിലും പിന്‍നിരയിലെ റൂക്ക് (തേര്), ബിഷപ്പ് (ആന), നൈറ്റ് (കുതിര), ക്വീന്‍, കിംഗ് എന്നിവയെ ഓരോ കളിയിലും ഓരോ രീതിയിലാണ് നിരത്തിവെയ്‌ക്കുക. അതുകൊണ്ട് തന്നെ ഓപ്പണിംഗിനല്ല, ഭാവനയ്‌ക്കാണ് ഇതില്‍ പ്രാധാന്യം. ഓരോ മത്സരങ്ങള്‍ക്കും ഓരോ രീതിയിലാണ് കരുക്കള്‍ നിരത്തുക എന്നതിനാല്‍ ഇതില്‍ സാധാരണ ക്ലാസിക്കല്‍ ചെസ്സിലേതുപോലെ ഓപ്പണിംഗിനോ മിഡില്‍ ഗെയിമിനോ ഒന്നും പ്രധാന്യമില്ല. ഈ ശൈലിയുടെ ആരാധകനും പ്രൊമോട്ടറും ആണ് മാഗ്നസ് കാള്‍സന്‍. ഫ്രീസ്റ്റൈല്‍ ചെസ്സില്‍ അനുഭവപരിചയമില്ലെങ്കിലും പ്രജ്ഞാനന്ദ ഗംഭീരപ്രകടനം കാഴ്ചവെച്ചു. പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കാള്‍സന്‍ യുഎസിന്റെ വെസ്ലി സോയോടും തോറ്റു. പിന്നീട് ലെവൊൻ ആരോണിയനോട് നടത്തിയ ടൈബ്രേക്കറിലും കാള്‍സന് വിജയിക്കാനായില്ല.

ബ്ലാക്ക് ഗ്രൂപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സീറ്റ് ഉറപ്പിച്ചു. അമേരിക്കയുടെ ഹികാരു നകാമുറയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അര്‍ജുന്‍ എരിഗെയ്സി. ഹാന്‍സ് നീമാനാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം ഇന്ത്യയുടെ വിദിത് ഗുജറാത്തി പുറത്തായി.അമേരിക്കയുടെ ഫാബിയാനോ കരുവാനയും ക്വാര്‍ട്ടറില്‍ കടന്നു.

 

 

Tags: Las Vegas freestyle chessPragg beat CarlsenPraggnanandhaaArjun ErigaisiMagnus carlsenPraggChessGrand Chess tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.