കൊല്ലം: അധികൃതരുടെ അനാസ്ഥയിൽ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഭൂമിയിൽ നിന്നും മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലെനെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ ഉന്നതതല അന്വേഷണം നടത്തുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
മിഥുൻ മരണപ്പെട്ടത് തീർത്തും നിർഭാഗ്യകരമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കുട്ടിയുടെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നല്‍കും. പ്രാഥമികമായാണ് 5 ലക്ഷം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഷെഡിന്റെ റൂഫും വൈദ്യുതി ലൈനും തമ്മിൽ ആവശ്യത്തിന് അകലുമുണ്ടായിരുന്നില്ല. കൊല്ലം ഇലക്ട്രിക്കൽ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയെന്നും മന്ത്രി പറഞ്ഞു. ഷെഡ് കെട്ടുമ്പോള്‍ മാനേജ്‌മെന്റ് അനുമതി തേടിയില്ലെന്ന് മന്ത്രി പറഞ്ഞു.
മിഥുന്റെ പോസ്റ്റുമോർട്ടം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. സൈക്കിൾ ഷെഡിന്റെ മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റ് മിഥുൻ മരിച്ചത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി ഈ അധ്യയന വർഷമാണ് മിഥുൻ പട്ടുകടവ് സ്കൂളിൽനിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് മാറിയത്.
















