കണ്ണൂര്‍: ഉത്തര കേരളത്തില്‍ രാത്രി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റോടു കൂടി മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുളളത്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്.മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രത.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണ്.കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്കാണ് അവധി.
















