കൊച്ചി: സ്ത്രീകള്‍ വ്യാജ വിവാഹ വാഗ്ദാനങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.
വിവാഹ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി സതീദേവി പറഞ്ഞു. വ്യാജ വാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും സ്വത്തും അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പരാതികളാണ് കമ്മീഷന് മുന്നില്‍ അധികമായി എത്തുന്നതെന്ന് അവര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ 80 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. 62 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി ആര്‍ മഹിളാമണി , അഡ്വക്കേറ്റ് പാനല്‍ അംഗങ്ങളായ അഡ്വ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. യമുന തുടങ്ങിയവര്‍ പങ്കെടുത്തു
















