സന : യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവച്ചെങ്കിലും, നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ലെന്ന നിലപാടിൽ നിന്ന് മാറാതെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. നിമിഷ പ്രിയയുടെ മുൻ ബിസിനസ് പങ്കാളി കൂടിയായിരുന്ന തലാൽ അബ്ദു മഹ്ദിയുടെ കുടുംബം അവരുടെ വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്തേ മഹ്ദി കുടുംബത്തിന്റെ നിലപാട് വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. ബിബിസിയുടെ അറബിക് സർവീസിന് നൽകിയ അഭിമുഖത്തിൽ, ചൂഷണം, ശാരീരിക പീഡനം, പാസ്‌പോർട്ട് കണ്ടുകെട്ടൽ എന്നിവയെക്കുറിച്ചുള്ള നിമിഷ പ്രിയയുടെ അവകാശവാദങ്ങൾ അദ്ദേഹം നിഷേധിച്ചു. അനുരഞ്ജനത്തിനും ഞങ്ങള്‍ പൂര്‍ണമായും വിസമ്മതം അറിയിക്കുന്നു .നിമിഷ ഒരിക്കലും കോടതിയിൽ അത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും, അവരുടെ ചൂഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ “വെറും കിംവദന്തികൾ” മാത്രമാണെന്നും അബ്ദുൽ ഫത്തേ മഹ്ദി പറഞ്ഞു.
“അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്; ക്വിസാസിൽ ദൈവത്തിന്റെ നിയമം [പ്രതികാരം] നടപ്പിലാക്കണമെന്ന് ഞങ്ങൾ നിർബന്ധിക്കുന്നു, മറ്റൊന്നുമല്ല. ക്രൂരമായ കുറ്റകൃത്യം മാത്രമല്ല , ഭയാനകവും എന്നാൽ വ്യക്തവുമായ ഒരു കുറ്റകൃത്യ കേസിൽ വർഷങ്ങൾ നീണ്ടു നിന്ന നിയമവ്യവഹാരങ്ങൾ കുടുംബത്തെ ഏറെ കഷ്ടപ്പെടുത്തി. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെയും അബ്ദുൽ ഫത്തേ മഹ്ദി വിമർശിച്ചു.
പ്രത്യേകിച്ച് കുറ്റകൃത്യത്തെ ന്യായീകരിക്കാനും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനുമാണ് ഇന്ത്യൻ മാധ്യമങ്ങൾ ശ്രമിച്ചത്. ഏത് തർക്കവും, അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും, എത്ര വലുതായാലും, ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല – ശരീരം ഛേദിക്കുക, വികൃതമാക്കുക, മറയ്‌ക്കുക എന്നിവയെക്കുറിച്ച് പറയാൻ പോലുമാകുന്നില്ല . വധശിക്ഷ വൈകിപ്പിച്ചാലും അതിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല.‘ – അബ്ദുൽ ഫത്തേ മഹ്ദി പറഞ്ഞു.
നിമിഷയും തലാലും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അബ്ദുൽ ഫത്തേ മഹ്ദി വിശേഷിപ്പിച്ചു . ഒരു പരിചയത്തിൽ തുടങ്ങി, മെഡിക്കൽ ക്ലിനിക്കിനായുള്ള ബിസിനസ് പങ്കാളിത്തത്തിലേക്ക് അത് വികസിച്ചു, തുടർന്ന് മൂന്ന് മുതൽ നാല് വർഷം വരെ നീണ്ടുനിന്ന ഒരു വിവാഹബന്ധം എന്നാണ് അബ്ദുൽ ഫത്തേ മഹ്ദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: