വാഷിംഗ്ടൺ: ഇന്ത്യ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങൾക്ക് വലിയ മുന്നറിയിപ്പ് നൽകി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ഈ രാജ്യങ്ങളെല്ലാം റഷ്യയുമായി വ്യാപാരം തുടർന്നാൽ അവർക്കെതിരെ വളരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ താൻ യുഎസ് കോൺഗ്രസിന്റെ സെനറ്റർമാരെ കണ്ടിട്ടുണ്ടെന്നും റുട്ടെ പറഞ്ഞു.
” ഈ മൂന്ന് രാജ്യങ്ങളോടുമുള്ള എന്റെ പ്രത്യേക ഉപദേശം നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ചൈനയുടെ പ്രസിഡൻ്റോ അല്ലെങ്കിൽ ഇപ്പോൾ ബ്രസീൽ പ്രസിഡന്റാണെങ്കിൽ, നിങ്ങൾ റഷ്യയുമായി വ്യാപാരം ഇനിയും നടത്തുകയാണെങ്കിൽ ഞാൻ പറയുന്നത് നന്നായി പരിശോധിക്കണം. കാരണം ഇതിന്റെ ആഘാതം നിങ്ങളുടെ മേൽ വളരെ വലുതായിരിക്കും ” – റുട്ടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന് പുറമെ ദയവായി വ്‌ളാഡിമിർ പുടിനെ വിളിച്ച് സമാധാന ചർച്ചകൾ ഗൗരവമായി എടുക്കാൻ പറയണമെന്നും അല്ലെങ്കിൽ മേൽ പറഞ്ഞ ഉപരോധം നിങ്ങൾക്ക് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉക്രെയ്‌ന് യൂറോപ്പ് കൂടുതൽ പണം നൽകുമെന്ന് റൂട്ട് പറഞ്ഞു. കൂടാതെ ട്രംപിന്റെ കരാർ പ്രകാരം യുഎസ് ഇപ്പോൾ ഉക്രെയ്‌നിന് വലിയ തോതിൽ ആയുധങ്ങൾ നൽകും. വ്യോമ പ്രതിരോധം മാത്രമല്ല യൂറോപ്യന്മാർ മിസൈലുകളും വെടിക്കോപ്പുകളും നൽകുമെന്നും ഉക്രെയ്‌നിനായുള്ള ദീർഘദൂര മിസൈലുകളെക്കുറിച്ച് ചർച്ച ചെയ്തോ എന്ന് ചോദിച്ചപ്പോൾ റൂട്ട് പറഞ്ഞു. ഈ ആയുധങ്ങളെല്ലാം പ്രതിരോധത്തിനും ആക്രമണത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 50 ദിവസത്തിനുള്ളിൽ റഷ്യ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഉക്രെയ്‌നിനായി പുതിയ ആയുധങ്ങൾ പ്രഖ്യാപിക്കുന്നതിനൊപ്പം റഷ്യൻ കയറ്റുമതി വാങ്ങുന്നവർക്ക് 100% കർശനമായ ദ്വിതീയ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിന് ശേഷമാണ് മാർക്ക് റുട്ടെയുടെ ഈ പരാമർശം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: