കോഴിക്കോട്: മലയാളികളുടെ മനസ്സിലെ നൊമ്പരമായി ഷിരൂർ ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. കർണാടകയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേയ്‌ക്കും മറുവശത്തുള്ള നദിയിലേയ്‌ക്കും കുത്തിയൊലിച്ച് പതിച്ചത്.
ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. അപ്പോഴും അർജുൻ അടക്കമുള്ളവർക്ക് എന്താണ് സംഭവിച്ചത് എന്നതിൽ അവ്യക്തത തുടർന്നു. രക്ഷാദൗത്യം കാര്യക്ഷമമാക്കണമെന്നതിൽ കടുത്ത സമ്മർദ്ദമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സുദീർഘമായ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരിൽ അരങ്ങേറിയത്. മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: