റോയിംഗ് : 5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ച 20 കാരനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ . അരുണാചൽ പ്രദേശിലെ റോയിംഗിലാണ് സംഭവം. റിയാസുൾ കരീം എന്ന 20 വയസ്സുള്ള നിർമ്മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
അസമിലെ ബോംഗൈഗാവ് ജില്ലയിലെ താമസക്കാരനായ കരീം, മൗണ്ട് കാർമൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നു. പരാതി ഉയർന്നതിനു പിന്നാലെ ജൂലൈ 10 ന് കരീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പക്ഷെ പൊലീസ് സ്റ്റേഷനിലെത്തി രോഷാകുലരായ മാതാപിതാക്കളും നാട്ടുകാരും കരീമിനെ മർദ്ദിക്കുകയായിരുന്നു. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല . ബലം പ്രയോഗിച്ച് പൊലീസ് ഒടുവിൽ കരീമിനെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
“പോസ്റ്റ്‌മോർട്ടത്തിനും മറ്റ് ആവശ്യമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ഇന്ന് കോൺട്രാക്ടർക്ക് കൈമാറി. പിന്നീട് പോലീസ് അകമ്പടിയോടെ അസമിലേക്ക് അയച്ചു,” എസ്പി പറഞ്ഞു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 329(4)/75(2), പോക്സോ ആക്ടിലെ സെക്ഷൻ 10, 12 എന്നിവ പ്രകാരം റോയിംഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്.ക്രമസമാധാന പാലനത്തിനായി, ഐആർബിഎൻ, ഐടിബിപി, സിആർപിഎഫ് എന്നിവയുൾപ്പെടെ നാല് കമ്പനി സുരക്ഷാ സേനകളെ കൂടി ഭരണകൂടം വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി.എൻ. ഖിർമി നിലവിൽ റോയിങ്ങിൽ നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: