കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചു.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം.
വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോവുകയായിരുന്നു.
ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാട്ടില്‍ സംസ്‌കരിക്കുന്നതാണ്. ഒന്നുകില്‍ അവന്റെ വീട്ടില്‍ അല്ലെങ്കില്‍ എന്റെ വീട്ടില്‍. രണ്ടില്‍ ഏതെങ്കിലും ഒന്ന് ചെയ്താല്‍ മതിയെന്ന് ഷൈലജ പറഞ്ഞു. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവ് ഷാര്‍ജ കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായും ശൈലജ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെ കുടുംബം ഷാര്‍ജയിലെത്തിയത്. ഇരു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: