ന്യൂദല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിലൂടെ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന എത്രത്തോളം നിരുത്തരവാദപരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല് മൈക്ക് കാണുമ്പോള്‍ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി പ്രസ്താവനകള്‍ തട്ടിവിടുന്നതിലല്ല, നിശ്ശബ്ദ പ്രവര്‍ത്തനമാണ് ഫലം ഉണ്ടാക്കുന്നതെന്ന് ചൊവ്വാഴ്ച യെമനില്‍ നിന്നും എത്തിയ ശുഭകരമായ വാര്‍ത്തയില്‍ തെളിഞ്ഞു.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ എങ്ങിനെയാണ് കെ.സി. വേണുഗോപാലിന് കേന്ദ്രസര്‍ക്കാര്‍ സക്രിയമായി യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രസ്താവിക്കാന്‍ കഴിഞ്ഞത് എന്ന ചോദ്യം ഇന്നലെ മുതലേ ഉയരുകയാണ്. ഈ കേസില്‍ അനാവശ്യമായി കേന്ദ്രത്തെ വിമര്‍ശിക്കുക എന്ന സത്യസന്ധമല്ലാത്ത പതിവ് രീതി തന്നെയാണ് കെ.സി. വേണുഗോപാല്‍ ഉപയോഗിച്ചുകണ്ടത്. ഇതുപോലെ സെന്‍സിറ്റീവായ കേസുകളില്‍ ഇതുപോലുള്ള നിരുത്തരവാദപരമായ നിലപാട് കെ.സി. വേണുഗോപാലിനെപ്പോലെ ലോക്സഭാ അംഗം കൂടിയായ ഒരാള്‍ പറയാന്‍ പാടുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ അപചയത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിതെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രസ്താവിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പോലും ഈ കേസില്‍ പരമാവധി മൗനം പാലിക്കാന്‍ ശ്രമിക്കുകയാണ്. കാരണം ഇടപെടലോ വാക്കുകളോ ഒന്ന് പാളിയില്‍ യെമനില്‍ നിമിഷപ്രിയയുടെ കഴുത്തില്‍ കൊലക്കയര്‍ മുറുകും എന്ന് കേന്ദ്രത്തിലെ പരിചയസമ്പന്നരായ നേതാക്കള്‍ക്ക് അറിയാം. കാരണം നയതന്ത്രത്തിന് പോലും സാധ്യത അടഞ്ഞുപോയ, ആഭ്യന്തര യുദ്ധത്താല്‍ സര്‍ക്കാര്‍ തന്നെ രണ്ടായി പിളര്‍ന്ന് പോയ രാജ്യം കൂടിയാണ് യെമന്‍. അക്രമത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ചാവേര്‍ പോരിനും പേര് കേട്ട രാജ്യം.
നിമിഷപ്രിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുക്കുന്നു എന്ന് വിശദീകരിക്കാന്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കടരമണി വലിയ അവകാശവാദങ്ങള്‍ക്കൊന്നും പോയിരുന്നില്ല. യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്ന് നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും മാത്രമാണ്. അതേ സമയം അദ്ദേഹം ഈ കേസില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിമിതകളും അറിയിച്ചിരുന്നു. “യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക് പരിമിതകള്‍ ഉണ്ട്. “- അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ ബോധിപ്പിച്ചു.
ഈ വാദം തുടരുന്ന സമയത്തും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: