സർവ ഐശ്വര്യത്തിന്റെയും സമ്പദ്സമ്യദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വാസമനുസരിച്ച് തിരി തെളിക്കുന്നത് പുണ്യകർമമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയിൽ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.
വീട്ടിലായാലും ആഘോഷ പരിപാടികളിലായാലും തിരി തെളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനു വേണ്ടിയാണ് അതിരാവിലെ വിളക്കു തെളിക്കുന്നത്. രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നവരുണ്ട് .നിലവിളക്ക് തെളിക്കുന്നത് അന്ധകാരം നീക്കി പ്രകാശം കൊണ്ടുവരുമെന്ന് മാത്രമല്ല ലക്ഷ്മീദേവിയെ വിളക്കിലൂടെ നമ്മുടെ ജീവിതത്തിൽ കുടിയിരുത്തുകയാണ് ചെയ്യുന്നത് എന്നാണ് വിശ്വാസം.
എണ്ണ മാത്രമല്ല നെയ്യ് ഒഴിച്ചും വിളക്ക് കൊളുത്താം. എന്നാൽ ഇതു ചില കാര്യ സാധ്യങ്ങൾക്ക് വേണ്ടിയേ ചെയ്യേണ്ടതുള്ളൂ. വിവാഹം നടക്കണം, ജോലി വേണം തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങൾക്കായി നെയ്യ് നിറയെ ഒഴിച്ച് തിരി തെളിക്കണം. 12 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 21 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 41 ദിവസം അടുപ്പിച്ച് വേണം ഇതു ചെയ്യാൻ. അത്രയും ദിവസത്തിനുള്ളിൽ തന്നെ കാര്യസാധ്യം ഉണ്ടാകും.
നെയ് വിളക്ക് സാധാരണ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണ്. ഇതു വീട്ടിലാണെങ്കിലും രാവിലെയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ വിളക്ക് കൊളുത്തുബോൾ അഞ്ചു തിരിയിട്ടു കത്തിക്കണം. ഇതിനു ഭദ്രദീപം എന്നാണ് ഇതു പറയുന്നത്. 5 തിരി കൊളുത്തുന്നതു പ്രദക്ഷിണമായി വേണം. ആദ്യം കിഴക്കോട്ടു വേണം തിരി തെളിക്കാൻ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: