ന്യൂദൽഹി : യെമനിൽ ജയിലിൽ കഴിയുന്ന നഴ്‌സായ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചതായി റിപ്പോർട്ട് . അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ഇതുവരെ മാപ്പ് നൽകാനോ ബ്ലഡ് മണി സ്വീകരിക്കാനോ സമ്മതിച്ചിട്ടില്ലെന്ന് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോം ബാസ്കരൻ പറഞ്ഞു.
വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ആശ്വാസ വാർത്ത . . ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതോടെ, വിദേശകാര്യമന്ത്രാലയം ഉന്നതതല ഇടപെടൽ നടത്തിയിരുന്നു.














