കറാച്ചി: കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം നാടകം അരങ്ങേറി. സിന്ധ് പ്രവിശ്യയിലെ കറാച്ചിയില്‍ ആണ് നാടകം അരങ്ങേറിയത്. മൗജ് എന്ന നാടകസംഘം കറാച്ചി ആര്‍ട്സ് കൗണ്‍സിലിലാണ് രാമായണ കഥ നാടകമായി അവതരിപ്പിച്ചത്. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടുത്തിയ അവതരണത്തെ കാണികള്‍ പ്രശംസിച്ചു.
നാടകത്തിന്റെ പേരില്‍ അതൃപ്തിയോ ഭീഷണിയോ നേരിടുമെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര പറഞ്ഞു. പാകിസ്ഥാന്‍ സമൂഹം കൂടുതല്‍ സഹിഷ്ണുതയുള്ളവരാണെന്ന് ഇത് കാണിക്കുന്നത്. രാമായണം സ്റ്റേജില്‍ അവതരിപ്പിക്കുന്നത് ഒരു നല്ല കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ സമൂഹത്തെക്കുറിച്ച് പലരും തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഇവിടെ രാമായണം അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ പാകിസ്ഥാന്‍ കൂടുതല്‍ സഹിഷ്ണുതയുള്ള ഒരു സമൂഹമാണെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടകത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കരരെ പറഞ്ഞു.
റാണാ കസ്മിയാണ് നിര്‍മ്മാതാവ്, അവര്‍ തന്നെയാണ് സീതയെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: