ബിഗ് ബോസ് മലയാളം സീസൺ 7 പ്രോമോ പുറത്തിറങ്ങി: “ഏഴിന്റെ പണി” വരുന്നു!
മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ പ്രോമോ വീഡിയോ ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തി. ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് പുറത്തിറങ്ങിയ ഈ പ്രോമോ, മുൻപത്തേക്കാൾ വലുതും ധീരവും കൂടുതൽ ആവേശകരവുമായിരിക്കും പുതിയ സീസൺ എന്ന് ഉറപ്പുനൽകുന്നു.
“ഏഴിന്റെ പണി” എന്ന ടാഗ്‌ലൈനിൽ ഊന്നൽ നൽകിയിരിക്കുന്ന പ്രോമോ, ഇത്തവണ ടാസ്ക്കുകളിലും മത്സരങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. തന്ത്രപ്രയോഗങ്ങളും ത്രില്ലും നിറഞ്ഞ പുതിയ ഗെയിമുകളോടെയുള്ള വീട്ടിലേക്കുള്ള പ്രവേശനം ഇത്തവണ കൂടുതൽ സവിശേഷമായിരിക്കുമെന്നും പ്രോമോ വ്യക്തമാക്കുന്നു.
വ്യത്യസ്ത കാർഡുകളിറക്കി കളിക്കുന്നവർക്കും, നന്മമരങ്ങൾക്കും, വാഴകൾക്കും ഒക്കെ “ഏഴിന്റെ പണി” ഉറപ്പായും ലഭിക്കുമെന്ന് പ്രോമോ എടുത്തുപറയുന്നു. ടാസ്ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. പുതിയ കളികൾ കളിക്കാനും കളിപ്പിക്കാനും ബിഗ് ബോസ് മലയാളം സീസൺ 7 ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്.
















