തിരുവനന്തപുരം: സംസ്ഥാനത്ത് 25 സെന്റ് ഭൂമി വരെയുളള തരംമാറ്റല്‍ അപേക്ഷകളില്‍ സ്ഥലം കാണാതെ തീരുമാനം എടുക്കാന്‍ അനുമതി നല്‍കും.അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാംഗ്മൂലം വാങ്ങി അപ്പോള്‍ തന്നെ അനുമതി നല്‍കാനാകും.പിന്നീട് പരിശോധനയില്‍ അപേക്ഷ തെറ്റാണെന്ന് വ്യക്തമായാല്‍ അനുമതി റദ്ദാക്കാം.റവന്യുവകുപ്പ് തയാറാക്കിയ പുതിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശം.
ഭൂമി തരംമാറ്റാനുളള മൂന്ന് ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദിവസേന ശരാശരി 700 അപേക്ഷകള്‍ റവന്യു ഓഫീസുകളില്‍ ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ മാര്‍ഗരേഖ തയാറാക്കാന്‍ കാരണം.അപേക്ഷകകളില്‍ തീരുമാനം എടുത്ത് അനുമതി ലഭിക്കാന്‍ ഏറെ സമയം എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം.
ലഭിച്ച അപേക്ഷകളെ എല്ലാം ഓരോ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് സീനിയോറിറ്റി നോക്കാതെ തന്നെ അപേക്ഷകള്‍ അയച്ചുകൊടുക്കും. ഈ അപേക്ഷകള്‍ പരിഗണിച്ച് അദാലത്ത് വില്ലേജ് ഓഫീസര്‍മാര്‍ സംഘടിപ്പിക്കണം.അദാലത്തില്‍ വച്ച് ബന്ധപ്പെട്ട അപേക്ഷകരില്‍ നിന്ന് സത്യവാംഗ്മൂലം എഴുതി വാങ്ങി ഉടന്‍ തന്നെ ഭൂമി തരം മാറ്റലിന് അനുമതി നല്‍കാം എന്നതാണ് പുറത്തിറക്കാന്‍ പോകുന്ന മാര്‍ഗരേഖയിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: