മുംബൈ: ശമ്പളം എന്ന സങ്കല്‍പത്തിന്റെ മേല്‍ക്കൂര തകര്‍ക്കുന്ന പ്രഖ്യാപനമായിരുന്നു മെറ്റ എന്ന ഫെയ് സ്ബുക്കിന്റെ മാതൃകമ്പനിയുടെ ഉടമയായ സക്കര്‍ബര്‍ഗില്‍ നിന്നും ഉണ്ടായത്. ഇന്ത്യക്കാരനായ ഒരു യുവാവിനെ ജോലിക്കെടുത്തിരിക്കുന്നത് 800 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തില്‍.
കാരണം എഐ രംഗത്തുള്ള ട്രപിറ്റ് ബന്‍സാലിന്റെ മിടുക്ക് തന്നെ. ഇനി ഐടി നിയന്ത്രിക്കാന്‍ പോകുന്നത് എഐ ആണെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്നത്. മറ്റൊരു ഇന്ത്യന്‍ ചെറുപ്പക്കാരന്റെ എഐ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഗൂഗിള്‍ വാങ്ങിയത് 26000ല്‍ പരം കോടി രൂപയ്‌ക്കാണ്.
ഓപ്പണ്‍ എഐ, ഗൂഗിള്‍ എന്നിവരുമായി മത്സരിക്കാനുള്ള മെറ്റയുടെ സൂപ്പര്‍ ഇന്‍റലിജന്‍സ് എഐ ലാബ് വികസിപ്പിക്കാനാണ് എഐ രംഗത്തെ മികച്ച ബുദ്ധിരാക്ഷസന്മാരെ എന്ത് വിലകൊടുത്തും വാങ്ങാന്‍ മെറ്റ തയ്യാറാകുന്നത്. അടിസ്ഥാനശമ്പളം, ബോണസ്, മെറ്റയുടെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളം.
ഓപ്പണ്‍ എഐയില്‍ പ്രിന്‍സിപ്പില്‍ എഞ്ചിനീയറായുള്ള പ്രകടനം
ട്രപിറ്റ് ബന്‍സാല്‍ പ്രമുഖ എഐ കമ്പനിയായ ഓപ്പണ്‍ എഐയില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായിരുന്നു. അവിടുത്തെ മികച്ച പ്രകടനമാണ് ഈ യുവാവിനെ വമ്പന്‍കമ്പനികള്‍ നോട്ടമിടാന്‍ കാരണമായത്. ഐഐടി കാണ്‍പൂരില്‍ ബിടെക് പാസായശേഷം അമേരിക്കയില്‍ മസാച്ചുസെറ്റ് യൂണിവേഴ്സിറ്റി എമേഴ്സ്റ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചു. ഗൂഗിളിനും മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എഐയ്‌ക്കും നയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതില്‍ നിന്നാണ് ബന്‍സാലിന്റെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: