ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നാട്ടില്‍ സ്റ്റണ്ട്മാന്‍ രാജു എന്ന മോഹന്‍രാജ് മരിച്ചതില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്തു.സഹനിര്‍മാതാക്കള്‍ ഉള്‍പ്പെടെ ആകെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം ഉണ്ടായത്.ഇന്നലെയായിരുന്നു അപകടം.ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണമായിരുന്നു.
സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് വിവരം.ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന്റെ ദാരുണാന്ത്യം.
കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
















