കണ്ണൂർ : സിപിഎം ആക്രമണങ്ങളെ അതിജീവിച്ച ബിജെപി നേതാവ് സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ ഇടതുപക്ഷ എഴുത്തുകാരൻ അശോകന്‍ ചരുവില്‍ .
വിദ്യാഭ്യാസ, വൈജ്ഞാനിക മേഖലയിൽ സദാനന്ദന്‍ മാസ്റ്റർ നൽകിയ സംഭാവനകളെ കുറിച്ചാണ് അശോകൻ ചരുവിലിന്റെ ചോദ്യം . മാത്രമല്ല സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്തത് വാർത്തയാക്കിയ മാധ്യമങ്ങളെയും അശോകൻ വിമർശിക്കുന്നുണ്ട്. അക്രമരാഷ്‌ട്രീയം അറിയാത്ത നിഷ്കളങ്കരാണ് കമ്യൂണിസ്റ്റുകാർ എന്ന മട്ടിലാണ് അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം അശോകൻ ചരുവിലിനെതിരെ ശക്തമായ വിമർശനവും ഉയർന്നു കഴിഞ്ഞു . കണ്ണൂരിലെ സിപിഎമ്മിന്റെ കൊലക്കത്തിയുടെ ജീവിച്ചിരിക്കുന്ന തെളിവാണ് സദാനന്ദൻ മാസ്റ്ററെന്നും, അത് പറയാൻ കഴിയാതെ ക്യാപ്സൂളുകൾ ഇറക്കാൻ നാണമില്ലേയെന്നും ചിലർ ചോദിക്കുന്നു.
അതേസമയം സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്‌ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതെന്ന് പറഞ്ഞ് സിപിഎം നേതാവ് പി ജയരാജനും രംഗത്തെത്തി . എന്നാൽ അത്രയ്‌ക്ക് സഹിക്കാൻ പറ്റാത്തവർ മാറിയിരുന്ന് കരഞ്ഞോളൂവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് .
















