കൊല്ലം: ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഗുരു ശിഷ്യ ബന്ധം ഊട്ടി ഉറപ്പിക്കലാണ് സരസ്വതി വിദ്യാലയങ്ങളില്‍ നടക്കുന്ന ഗുരുപൂജയുടെ ലക്ഷ്യമെന്നും ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.
കുണ്ടറ കല്ലറയ്‌ക്കല്‍ ഹാളില്‍ നടന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.പി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, സഹ സംഘടന സെക്രട്ടറി സുശീ കുമാര്‍, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, തെക്കടം സുദര്‍ശനന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സൂശീലനന്‍ ഓച്ചിറ, ജനറല്‍ സെക്രട്ടറിമാരായ ഓച്ചിറ രവികുമാര്‍, ശിവപ്രസാദ്, വിജയമോഹനന്‍, വിന്‍സന്റ്, രത്‌ന ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: