ദെയ്ർ അൽ-ബലാഹ്: ഗാസ മുനമ്പിൽ വലിയ രീതിയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ആക്രമണത്തിൽ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതിൽ തീവ്രവാദികളുടെ നിയന്ത്രണ, കമാൻഡ് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, തുരങ്കങ്ങൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്.
ഭീകരരുടെ ഒളിത്താവളങ്ങൾ ആക്രമിച്ചതായിട്ടാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ, വെടിമരുന്ന് ഡിപ്പോകൾ, ടാങ്ക് വിരുദ്ധ മിസൈൽ ലോഞ്ചിംഗ് പോയിന്റുകൾ, സ്നിപ്പർ പോസ്റ്റുകൾ, തുരങ്കങ്ങൾ, ഹമാസിന്റെ മറ്റ് തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 250 ഒളിത്താവളങ്ങൾ ആക്രമിക്കപ്പെട്ടു. എന്നാൽ സാധാരണക്കാരുടെ മരണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം അസോസിയേറ്റഡ് പ്രസ്സിനോട് ഉടൻ പ്രതികരിച്ചില്ല.
അതേ സമയം വ്യോമാക്രമണത്തിൽ 28 പലസ്തീനികൾ മരിച്ചതായി ഗാസ ആശുപത്രി ഉദ്യോഗസ്ഥർ അറിയിച്ചു. അൽ-അഖ്‌സ ഷഹീദ് ആശുപത്രി നൽകിയ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി മധ്യ ഗാസയിലെ ദെയ്ർ അൽ-ബലാഹ് പ്രദേശത്ത് ആണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു.
കൂടാതെ ഒരു പെട്രോൾ പമ്പിന് സമീപമുള്ള ആക്രമണത്തിൽ നാല് പേർ കൂടി കൊല്ലപ്പെട്ടതായി നാസർ ആശുപത്രി അറിയിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: