തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ രജിസ്ട്രാറും വിസിയും തമ്മിലുളള പോര് മുന്നോട്ട്.രജിസ്ട്രാര്‍ ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകല്‍ വിസി തുടര്‍ നടപടി വിലക്കി.
അനില്‍ കുമാര്‍ നല്‍കുന്ന ഫയലുകളില്‍ മേല്‍നടപടി പാടില്ല.ഈ ഫയലുകള്‍ക്ക് നിയമസാധുതയില്ലെന്നാണ് വിസിയുടെ വിശദീകരണം.
ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡര്‍മാരോട് വിസി ആവശ്യപ്പെട്ടു. എന്നാല്‍ വിസിയുടെ നിര്‍ദ്ദേശം ഇ-ഫയലിംഗ് സേവന ദാതാക്കള്‍ അംഗീകരികരിച്ചില്ല. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന വിസിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: