തിരുവനന്തപുരം: കേരളത്തിന്റെ ഭാവി തുലാസിലാണെന്നും മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ കേരളത്തെ കടക്കെണിയിലാക്കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡുതല നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ ജനങ്ങള്‍ കടക്കാരായി മാറുന്ന അവസ്ഥയിലേക്കാണ്. രാഷ്‌ട്രീയ വിവേചനമില്ലാതെ കേരളത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ കേരളത്തിലേക്ക് എത്തുന്നില്ല. സാമ്പത്തിക രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായത്. ഭാരതീയര്‍ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നതെന്ന് അവര്‍ പറഞ്ഞു. കേരളത്തിന് വേണ്ടി രണ്ട് കേന്ദ്രമന്ത്രിമാരെ കേന്ദ്രം സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവരെ അവഗണിക്കുകയും കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പാക്കാതെ അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിലെ ആരോഗ്യ മേഖലയും ടൂറിസവും ആകെ തകര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ രോഗികളും അവരുടെ കുടുംബാംഗങ്ങളും നെട്ടോട്ടമോടുന്ന പരിതാപകരമായ അവസ്ഥയാണ് ആരോഗ്യരംഗത്തുള്ളത്. അതിന്റെ ഒടുവിലത്തെ ഇരയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദു. സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ വിവേചനം അവസാനിപ്പിച്ചാല്‍ മാത്രമേ വികസന കേരളം സാധ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: