ലക്നൗ : സാംബാജിനഗറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി യുപി സർക്കാർ . നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ച മസാറും മസ്ജിദും അധികൃതർ പൊളിച്ചുമാറ്റി. കോടതി ഉത്തരവിനെത്തുടർന്ന് കർശന സുരക്ഷയിലാണ് നടപടി സ്വീകരിച്ചത്.
ആദ്യം മസാർ നിർമ്മിക്കുകയും കാലക്രമേണ, അതിനോട് ചേർന്ന് മസ്ജിദ് നിർമ്മിക്കുകയുമായിരുന്നു . ഇത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും അധികാരികൾക്ക് പരാതികൾക്കും കാരണമായി.ഈ വിഷയം ഒടുവിൽ കോടതിയിലെത്തി, നിർമ്മാണം അനധികൃതമാണെന്നും റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സർക്കാർ ഭൂമിയിലാണെന്നും കണ്ടെത്തി. നിയമവിരുദ്ധമായ കയ്യേറ്റ കേസായി മുദ്രകുത്തി, കെട്ടിടം ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
കോടതി നിർദ്ദേശത്തെത്തുടർന്ന്, റെയിൽവേ ഉദ്യോഗസ്ഥർ, കനത്ത പോലീസ് സേന എന്നിവരടങ്ങുന്ന സംഘം പുലർച്ചെ എത്തി. ബുൾഡോസർ ഉപയോഗിച്ച് മുഴുവൻ കെട്ടിടവും പൊളിച്ചു നീക്കുകയായിരുന്നു.
“ഈ ഭൂമി റെയിൽവേയുടേതാണ്. ഏതെങ്കിലും നിയമവിരുദ്ധ മതപരമായ നിർമ്മാണം അനുവദിക്കില്ല. പൊതു സ്വത്ത് സംരക്ഷിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”മാധ്യമങ്ങളോട് സംസാരിച്ച റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: