തിരുവനന്തപുരം: കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍.കോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികള്‍ക്ക് എതിരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
നിയമം മറ്റുള്ളവര്‍ക്ക് ദോഷമാണെന്ന് കാണുമ്പോള്‍ അത് മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ പിന്നോട്ട് പോയതില്‍ വിഷമം ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു.16-ാം തീയതി വരെയാണ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള സമയം നല്‍കിയിട്ടുളളത്.
പുതുക്കിയ കീം ഫലത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല.യോഗ്യത നേടിയത് 76230 പേരാണ്. യോഗ്യത നേടിയ സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസുകാരായ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: