കോട്ടയം: അദ്ധ്യാത്മിക മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സംന്യാസിയായിരുന്നു ആതുരദാസ് സ്വാമിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കുറിച്ചി ആതുരാശ്രമത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവാ സംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.
സ്വാമി ആതുരദാസിന്റെ ജീവിത മാതൃക പകര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ജുനാ അഘാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി അഭിപ്രായപ്പെട്ടു.
ജോബ് മൈക്കിള്‍ എം എല്‍എ ആതുരകിരണം പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും, വനം വികസനം കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ് വൃക്ഷത്തൈ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളാ ആഗ്രോമിഷനറി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.കെ. ശശിധരന്‍ പാലിയേറ്റീവ് സാമഗ്രികളുടെ വിതരണോദ്ഘാടനം നടത്തി. സ്വാമി ആതുരദാസ് പ്രതിഭാ പുരസ്‌കാരം ചലചിത്ര സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. കെ. വൈശാഖ്, ദേശീയ ഹോമിയോ ഗവേഷണകേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. ഭുവനേശ്വരി, ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജ് പ്രാന്‍സിപ്പാള്‍ ഡോ. ബിന്ദു കുമാരി സി., കുറിച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി. സുഗതന്‍, കേരളാ ഹോമിയോ ശാസ്ത്രവേദി ചെയര്‍മാന്‍ ഡോ. ടി.എന്‍ .
പരമേശ്വര കുറുപ്പ്, ആതുരസേവാസംഘം സെക്രട്ടറി ഇ.കെ. വിജയകുമാര്‍, ഡോ.കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍, അഡ്വ. പി.കെ. ശശികുമാര്‍, പി.ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: