തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്തില്‍ ദുബായ്‌യില്‍ ആലുവ സര്‍വമതസമ്മേളനശതാബ്ദി ആഘോഷം സംഘടിപ്പിക്കും.
ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം പ്രോഗ്രാം ഓര്‍ഗാനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ദുബായ് പൊലീസ് മേധാവി മേജര്‍ ഡോ. ഒമര്‍ അല്‍ മസ്‌റൂക്കിയ്‌ക്ക് നല്‍കി നിര്‍വഹിച്ചു. അഹമ്മദ് മുഹമ്മദ് സലേ , ജാഫര്‍ അബൂബക്കര്‍ അഹ് മദി തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുദര്‍ശനം ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ദുബായ്‌യിലെ ആലുവ സര്‍വ്വമതസമ്മേളന ശതാബ്ദി ആഘോഷം സഹായകമാകുമെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: