തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനമുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടതു ഗൂഢാലോചന. സിപിഎം അനുഭാവിയായ സസ്‌പെന്‍ഷനിലുള്ള ഡോ. കെ.എസ്. അനില്‍കുമാറിനെയും എസ്എഫ്‌ഐയേയും, സര്‍വകലാശാലാ ജീവനക്കാരുടെ ഇടതു യൂണിയനേയും ഉപയോഗിച്ചാണ് നീക്കം നടത്തുന്നത്. അതേ സമയം സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ അനില്‍കുമാറിനെ ഒഴിവാക്കി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഫയല്‍ പാസാക്കി. രജിസ്ട്രാറുടെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ മുഖേന അടിയന്തര സ്വഭാവമുള്ള ഇരുപത്തഞ്ചിലധികം ഫയലുകളാണ് ഇന്നലെ വിസി പാസാക്കിയത്.
ഇന്നലെയും ചട്ടം ലംഘിച്ചും വിസിയുടെ താക്കീത് മറികടന്നും ഡോ. കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറുടെ ഓഫീസിലെത്തി. ഇടതു യൂണിയനും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പന്റെ ഇ ഫയല്‍ ലിങ്ക് വിച്ഛേദിച്ച് അനില്‍കുമാറിനു നല്കി. എന്നാല്‍ അനില്‍കുമാര്‍ വഴി വന്ന ഫയലുകള്‍ വിസി മടക്കി അയച്ചു. പകരം ഡോ. മിനി കാപ്പന്‍ വഴി ഫയലുകള്‍ അയയ്‌ക്കാന്‍ നിര്‍ദേശിച്ചു. അതുവഴിവന്ന 25 ഫയലുകളാണ് വിസി പാസാക്കിയത്.
ഫയല്‍ നീക്കം സുഗമമാക്കിയതോടെ എസ്എഫ്‌ഐയെ രംഗത്തിറക്കി. 13 ദിവസമായി വിസി സര്‍വകലാശാലയിലില്ലെന്നും ഭരണ സ്തംഭനമാണെന്നുമുള്ള പ്രചാരണവുമായി എസ്എഫ്‌ഐയും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുമെത്തി. എന്നാല്‍ മൂന്നു മുതല്‍ എട്ടു വരെ അവധിയിലായിരുന്ന മോഹനന്‍ കുന്നുമ്മലിനു പകരം ഡോ. സിസ തോമസ് വിസിയുടെ ചുമതലയിലുണ്ടായിരുന്നു.
തിരികെ വന്നു പിറ്റേന്നുതന്നെ മോഹനന്‍ കുന്നമ്മല്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതു തെളിവുസഹിതം പുറത്തുവന്നതോടെ വീണ്ടും ഇടതു ജീവനക്കാരെ രംഗത്തിറക്കി. ഡോ. മിനി കാപ്പന്റെ ഇ ഫയല്‍ ഐഡി വിച്ഛേദിച്ചു. ഇതോടെ ഫയല്‍ നീക്കം വീണ്ടും തടസപ്പെട്ടു. സര്‍വകലാശാലാ ഭരണം സ്തംഭനത്തിലെന്നു കാട്ടി സിന്‍ഡിക്കേറ്റിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതംഗങ്ങള്‍ ഒപ്പിട്ട കത്തു വിസിക്ക് കൈമാറി. സര്‍വകലാശാലാ നിയമ പ്രകാരം സിന്‍ഡിക്കേറ്റ് രണ്ടുമാസം കൂടുമ്പോള്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്നുള്ളതുകൊണ്ട് യോഗം വിളിക്കാന്‍ വിസി തയാറായിട്ടില്ല. അടിയന്തര സ്വഭാവമുള്ള ഫയലുകള്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു നേരിട്ടയയ്‌ക്കാമെന്ന് വിസി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: