കൊച്ചി : ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ നല്‍കി ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തു. എന്നാല്‍ 15 ദിവസത്തേക്ക് അടിയന്തര പരോള്‍ അനുവദിക്കുകയായിരുന്നു കോടതി.ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്നേഹനിധിയുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പരോള്‍ അനുവദിച്ചുളള ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്റെ വാക്കുകളാണ് ശ്രദ്ധേമായത്. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ അഭിനന്ദിച്ചത്. ‘പ്രണയം ഒരു തടസങ്ങളേയും അറിയുന്നില്ല. അത് തടസങ്ങളെ കവച്ചുവയ്‌ക്കുന്നു.വേലികള്‍ ചാടിക്കടക്കുന്നു. മതിലുകള്‍ തുരന്ന് മറുപുറത്തെത്തുന്നു. മുഴുവന്‍ പ്രതീക്ഷയോടെ അത് തന്റെ പ്രാപ്യസ്ഥാനത്തെത്തുന്നു’.
പ്രതിയെ കരുതിയല്ല ഈ യുവതിയെ പരിഗണിച്ചാണ് പരോള്‍ അനുവദിക്കുന്നതെന്ന് ജഡ്ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: