കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) സാഹിത്യ പുരസ്‌കാരം അക്ഷരമുദ്ര ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക്. 13 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനും, പി.വി. ചന്ദ്രനും ചേര്‍ന്ന് പുരസ്‌കാരം നല്‍കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ സമ്മേളനം 12,13 തീയതികളില്‍ കോഴിക്കോട് ചേരും. 12ന് കാലത്ത് 10 മണിക്ക് ദേശീയ നിര്‍വാഹക സമിതി യോഗം. 13ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് 2 മണി വരെ ഗോകുലം ഗ്രാന്‍ഡില്‍ ചേരുന്ന ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും.
ദേശീയ വനിതാ നേത്യയോഗം ദേശീയ കണ്‍വീനര്‍ അനിത പാലാരിയുടെ അധ്യക്ഷതയില്‍ 12ന് കാലത്ത് 10 മണിക്ക് ഗോകുലം ഗലേറിയയില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ എഡിജിപി പി. വിജയന്‍ പ്രകാശനം ചെയ്യും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് രാജ്യത്ത് എവിടെയും ഉടന്‍ സഹായം നല്‍കുകയാണ് എയ്മ ലക്ഷ്യമിടുന്നത്. 18005729591 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുമെന്ന് ‘എയ്മ കേരള യൂണിറ്റ് രക്ഷാധികാരി എ.കെ. പ്രശാന്ത്, രവീന്ദ്രന്‍ പൊയിലൂര്‍, വി.പി. സുകുമാരന്‍, പി. മനോജ്കുമാര്‍, ദിവ്യശ്രീ ഷിജിത്ത്, അനിത പാലാരി എന്നിവര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: