റാന്നി ; പണിമുടക്കിൽ പങ്കെടുക്കാനെത്തിയ സിഐടിയു നേതാവിനെ തെരുവുനായ കടിച്ചു . സിഐടിയു അങ്ങാടി യൂണിറ്റ് കൺവീനർ പള്ളത്തുകാലായിൽ പി.ഐ.ബഷീറിന്റെ കാലിനാണു കടിയേറ്റത്. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിലാണു സംഭവം. ദേശീയ പണിമുടക്കിന്റെ ഭാഗമായ പ്രകടനത്തിൽ പങ്കെടുക്കാനെത്തിയതാണു ബഷീർ. പ്രകടനം സെൻട്രൽ ജംക്‌ഷനിൽ സമാപിച്ച ശേഷം നടത്തിയ യോഗത്തിനു നിൽക്കുകയായിരുന്നു.
പുനലൂർ–മൂവാറ്റുപുഴ പാതയിലൂടെ നടന്നെത്തിയ നായ ബഷീറിന്റെ കാലിലാണു കടിച്ചത്. പല്ലുകൾ ആഴ്‌ന്നിറങ്ങി. റാന്നി താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധയ്‌ക്കെതിരെ കുത്തിവയ്‌പെടുത്തു. കടിച്ചതു പേപ്പട്ടി ആണെന്ന സംശയത്തിൽ പ്രവർത്തകർ നായയെ ടൗണിൽ നിന്ന് ഓടിച്ചു വിട്ടു.
















