വ്യാസ പൂർണിമ എന്നും അറിയപ്പെടുന്ന ഗുരു പൂർണിമ, ആഷാഢ മാസത്തിലെ പൂർണ്ണിമ ദിനത്തിൽ ആഘോഷിക്കുന്ന ഒരു പ്രധാന ദിവസമാണ്. ഈ ദിവസം ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള പവിത്രമായ ബന്ധത്തെ ആദരിക്കുന്നു. പ്രശസ്തരായ ആളുകളുടെ ഗുരുക്കന്മാർ ആരാണെന്ന് അറിയാൻ പലർക്കും ജിജ്ഞാസയുണ്ട് .
സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ ഗുരുവായി കാണുന്നത് മഹാവതർ ബാബാജിയെയാണ് . കഴിഞ്ഞ 24 വർഷമായി രജനീകാന്ത് ഈ ആത്മീയ യാത്രയിലാണ്. 1999-ൽ പുറത്തിറങ്ങിയ ‘പടയപ്പ’ എന്ന സിനിമ സൂപ്പർഹിറ്റായതിനു ശേഷമാണ് രജനീകാന്ത് ആദ്യമായി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത്. ഓരോ സിനിമയ്‌ക്കു ശേഷവും അദ്ദേഹം തന്റെ ഗുരുവിനെ കാണാൻ ഹിമാലയത്തിലേക്ക് പോകാറുണ്ടെന്ന് പറയപ്പെടുന്നു.
രജനീകാന്തിന്റെ ആത്മീയ യാത്രയ്‌ക്ക് പിന്നിലെ സ്വാധീനം മഹാവതർ ബാബാജിയാണ്. അദ്ദേഹം നിഗൂഢവും എന്നാൽ സ്വാധീനമുള്ളതുമായ ഒരു ആത്മീയ ഗുരുവായി അറിയപ്പെടുന്ന ആളാണ് ബാബാജി. ഹിമാലയത്തിലെ ഒരു ഗുഹയിൽ താമസിക്കുന്ന അദ്ദേഹം ശിവന്റെ അവതാരമാണെന്ന് അദ്ദേഹത്തിന്റെ ഭക്തർ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമല്ല. പരമഹംസ യോഗാനന്ദ എഴുതിയ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലൂടെയാണ് രജനീകാന്ത് ആദ്യമായി ബാബാജിയെക്കുറിച്ച് അറിയുന്നത്.പരമഹംസ യോഗാനന്ദന്റെ ഗുരുവായ ലാഹിരി മഹാശയയുടെ ഗുരുവായിരുന്നു ബാബാജി. യോഗാനന്ദയുടെ പുസ്തകമനുസരിച്ച്, ബാബാജി അമർത്യനാണ്, വർഷങ്ങളായി അദ്ദേഹം ഹിമാലയത്തിൽ താമസിക്കുന്നു. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കടലൂരിൽ ജനിച്ച ബാബാജി പിന്നീട് ഋഷികേശിലേക്ക് താമസം മാറിയെന്ന് ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: