തിരുവനന്തപുരം:ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.
രണ്ട് വരി ഭഗവദ്ഗീത ചൊല്ലാന്‍ പറഞ്ഞപ്പോള്‍ അബ്ദുള്‍ റഹ്മാന്‍ ഉടനെ ചൊല്ലി:
“യഥാ യതിഥാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത:
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മനം സജാമ്യഹം”- അദ്ദേഹം ചൊല്ലി.
താന്‍ ഭഗവദ് ഗീത ശ്ലോകം ചൊല്ലിയതിന് അബ്ദുള്‍ റഹ്മാന്‍ ക്ഷമചോദിക്കുന്നു. കാരണം താന്‍ അഞ്ച് നേരം നിസ്കരിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ സംസ്കൃത ശ്ലോകം ചൊല്ലലില്‍ ചില കുറവുകള്‍ ഉണ്ടായേക്കാമെന്നാണ് അബ്ദുള്‍ റഹ്മാന്റെ സന്ദേഹം. ഇദ്ദേഹം ഇസ്രയേലുകാരുടെ തോറയും ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിളും പഠിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് അബ്ദുള്‍ റഹ്മാന്‍ ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്?
“അതിന് കാരണം ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുറാന്‍ ആണ്. അതിലെ നാലാം ശ്ലോകത്തില്‍ റൂഹിന് നാശമില്ല (ആത്മാവിന് നാശമില്ല) എന്ന് പറയുന്നുണ്ട്. പക്ഷെ ഇന്ന് ആത്മാവിനെക്കുറിച്ച് ഏറ്റവുമധികം ചിന്തയില്ലാത്തവര്‍ മുസ്ലിങ്ങള്‍ തന്നെയാണ്. എനിക്ക് ഗീതയില്‍ നിന്നാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. അതാണ് ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്.” – അബ്ദുള്‍ റഹ്മാന്‍ പറയുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു പോലുള്ള ഉദാത്തമായ ശ്ലോകങ്ങള്‍ ഖുറാനിലോ, ബൈബിളിലോ, തോറയിലോ ഇല്ലെന്നും അബ്ദുള്‍ റഹ്മാന്‍ സമര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് അബ്ദുള്‍ റഹ്മാന്റെ ഒരു പ്രധാന ദൗത്യമാണ്. സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥം വിശദീകരിച്ചാണ് അബ്ദുള്‍ റഹ്മാന്‍ ഗീത പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം അറബിക് ഭാഷയില്‍ വരെ വിശദീകരിക്കാനും അബ്ദുള്‍ റഹ്മാന് സാധിക്കും. ഇപ്പോള്‍ ഇസ്ലാമിക പണ്ഡിതരെ വരെ ഗീത പഠിപ്പിക്കുന്നുണ്ട്. ഗീതയിലെ 480 ശ്ലോകങ്ങളും ഇദ്ദേഹത്തിന് മനപാഠമാണ്.
അക്കാദമിക തലത്തില്‍ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കിലും താന്‍ ഒമ്പത് ഭാഷയോളം സംസാരിക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: