ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ബിയാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശിനിയാണ് നേഹ. സ്‌കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്ത് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു-അനില ദമ്പതികളുടെ മകളാണ്.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായും വിവരം പുറത്തുവരുന്നുണ്ട്. മാന്നാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണ കാരണം അതല്ലെന്ന് പോലീസ് വ്യക്തമാക്കി.











