ആലുവ : രണ്ട് നിരന്തര കുറ്റാവാളികളെ കാപ്പ ചുമത്തി നാട് കടത്തി. മുനമ്പം, പള്ളിപ്പുറം ചെറായി കരയിൽ നികത്തിൻ വീട്ടിൽ ജിത്ത് രാജ് (21), പള്ളിപ്പുറം ചെറായി കരയിൽ, കേളന്തറ ആഷിക് ബാബു (കമ്മട്ടി ആഷിക് 28) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. മുനമ്പം, ഞാറയ്‌ക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ദോഹോപദ്രവം, ന്യായവിരോധമായി സംഘംചേരൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
ഫെബ്രുവരിയിൽ മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ഒന്നും, രണ്ടും പ്രതികളായതിനെ തുടർന്നാണ് നടപടി.
















