തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രവാചകന്റെ ശത്രുക്കളാണെന്ന് പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 മുസ്‌ലിം പണ്ഡിതര്‍ . ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖൊമേനിയെ കൊലപ്പെടുത്തുമെന്ന രീതിയില്‍ ട്രംപും നെതന്യാഹുവും സംസാരിച്ചതാണ് പ്രഖ്യാപനത്തിന് കാരണം.
ഇറാഖ്, തുര്‍ക്കി, പലസ്തീന്‍, പാകിസ്താന്‍, ലിബിയ, ഇന്ത്യ, ആസ്‌ത്രേലിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം പണ്ഡിതരാണ് പ്രസ്താവന ഇറക്കിയത്.ട്രംപും നെതന്യാഹുവും ഇസ്രായേലി ഭരണകൂടത്തിലെ മറ്റ് നേതാക്കളും ദൈവത്തിനും പ്രവാചകനും എതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കളാണെന്നും അവര്‍ ഭൂമിയിലെ ജീവിതത്തെ ജീര്‍ണിപ്പിക്കുകയാണെന്നും പ്രഖ്യാപനം പറയുന്നു. ഇസ്‌ലാമിക ഭൂമികളിലെ അധിനിവേശം, രക്തച്ചൊരിച്ചില്‍, പലസ്തീനികളുടെ വംശഹത്യ, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവയാണ് അവര്‍ ചെയ്യുന്നത്.
ശരീഅത്തിന്റെ തത്വങ്ങള്‍ അനുസരിച്ച്, നിയമവിരുദ്ധമായ സയണിസ്റ്റ് അധിനിവേശ ഭരണകൂടവുമായും അമേരിക്കയുടെ നയങ്ങളുമായും വിട്ടുവീഴ്ചകള്‍, ബന്ധങ്ങള്‍ സാധാരണവല്‍ക്കരിക്കല്‍, അല്ലെങ്കില്‍ സഹകരണം എന്നിവ മതപരമായി നിരോധിച്ചിരിക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചനകളെ നേരിടാന്‍ എല്ലാ മുസ്‌ലിംകളും ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഐക്യപ്പെടണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: