തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.എറണാകുളത്ത് രണ്ട് പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്.രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയി.അതിനിടെ മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.
പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.പാലക്കാട് ജില്ലയില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവായി.രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കില്‍ നിരീക്ഷണത്തിലാണ്. 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവിലാണ്. സെപ്തംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. പൂനെ ഐസിഎംആര്‍-ബാറ്റ്‌സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി.മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
















