കോട്ടയം: എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയം കുഴിമറ്റം പരുത്തുംപാറ മലയില്‍ ടോണി വര്‍ഗ്ഗീസ് ( 31)ആണ് അറസ്റ്റിലായത്. എച്ച്ഡിഎഫ്‌സി ബാങ്കിന്‌റെ കുമാരനല്ലൂര്‍ ബ്രാഞ്ചില്‍ ടെല്ലറായിരുന്ന ടോണി രണ്ട് അക്കൗണ്ടുകളില്‍ മൂന്നുലക്ഷം രൂപ നിക്ഷേപിച്ചതായി പേ ഇന്‍ സ്ളിപ്പ് തയ്യാറാക്കി ബാങ്കില്‍ വച്ച ശേഷം മറ്റു രണ്ട് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് എടുക്കുകയായിരുന്നു.
ക്യാഷ് കൗണ്ടറില്‍ നിന്ന് 1,100 രൂപ പണമായും എടുത്തുവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പു വ്യക്തമായതോടെ ബാങ്ക് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
















