മലപ്പുറം: നിപ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
മങ്കടയില്‍ നിപ ബാധിച്ച് മരിച്ച HighRisk
പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങി. അതിനിടെ,മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് നിര്‍ദേശം നല്‍കി. നിപ്പ ബാധിച്ചു മരിച്ച 18കാരി ചികിത്സയില്‍ കഴിഞ്ഞ സമയത്ത് ഇവരും ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു
















