ജൂലൈ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
യോഗ്യത ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം, പ്രായപരിധി 21-30 വയസ്സ്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers ല്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം: https://bank.sbi/web/careers/current.openings ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ ജൂലൈ 14 വരെ അപേക്ഷിക്കാവുന്നതാണ് അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരമാവധി നാല് പ്രാവശ്യവും ഒബിസി/ഭിന്നശേഷി (പിഡബ്ല്യുബിഡി) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഏഴ് പ്രാവശ്യവും പ്രൊബേഷണറി ഓഫീസര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ അഭിമുഖീകരിക്കാം. എസ്‌സി/എസ്ടി (ഭിന്നശേഷി) വിഭാഗക്കാര്‍ക്ക് തവണകള്‍ ബാധകമല്ല. എത്ര പ്രാവശ്യം വേണമെങ്കിലും പരീക്ഷയെഴുതാം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ്/യുപിഐ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് മുതലായ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ/സെമസ്റ്റര്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. 30.9.2025 ന് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
പ്രായപരിധി 1.4.2025 ല്‍ 21 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയാനും പാടില്ല. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
സെലക്ഷന്‍: 2025 ജൂലൈ/ഓഗസ്റ്റില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ, സെപ്തംബറില്‍ നടത്തുന്ന ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ, ഒക്‌ടോബര്‍/നവംബറില്‍ നടത്തുന്ന സൈക്കോ മെട്രിക് ടെസ്റ്റ്, തുടര്‍ന്നുള്ള ഇന്റര്‍വ്യൂ/ഗ്രൂപ്പ് എക്‌സര്‍സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാ ഘടനയും സിലബസും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. കേരളത്തില്‍ പ്രിലിമിനറി പരീക്ഷയ്‌ക്ക് ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരവും മെയിന്‍ പരീക്ഷയ്‌ക്ക് എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്.
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ ശമ്പള നിരക്ക് 48480-85920 രൂപയാണ്. തുടക്കത്തില്‍ 48480 അടിസ്ഥാന ശമ്പളത്തോടൊപ്പം നാല് അഡ്വാന്‍സ് ഇന്‍ക്രിമെന്റ് കൂടി ലഭിക്കും. ഡിഎ, എച്ച്ആര്‍എ, സിസിഎ പ്രൊവിഡന്റ് ഫണ്ട്, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങളുമുണ്ട്. വര്‍ഷത്തില്‍ ഏകദേശം 20.43 ലക്ഷം രൂപ ശമ്പളം ലഭിച്ചേക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചു കൊള്ളാമെന്ന് കാണിച്ച് 2 ലക്ഷം രൂപയുടെ ബോണ്ട് നല്‍കേണ്ടതുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ ഒന്നില്‍ ഓഫീസറായി നിയമിക്കും. ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: