Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍: ഫ്രഞ്ച്-സ്പാനിഷ് യുദ്ധം; രണ്ടാം സെമിയില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 11:15 am IST
in Football

ന്യൂജേഴ്‌സി: ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ 2025ല്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി. ഞായറാഴ്‌ച്ച രാത്രി ഫൈനലോടെയാണ് സമാപിക്കുക. കലാശപ്പോരിലേക്കുള്ള രണ്ടാമത്തെ ടീം ഇന്നത്തെ സെമി പോരാട്ടത്തിലൂടെ തെരഞ്ഞെടുക്കപ്പെടും. രാത്രി 12.30ന് ന്യൂജേഴ്‌സിയില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സാന്റ് ഷാര്‍മെയ്‌നും(പിഎസ്ജി) ആണ് ഫൈനല്‍ ബെര്‍ത്തിനായി മത്സരിക്കുക.

ഏറ്റവും ഒടുവില്‍ ഈ രണ്ട് ടീമുകളും മുഖാമുഖം വന്നത് മൂന്ന് വര്‍ഷം മുമ്പാണ്. 2021-22 ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ പോരാട്ടത്തില്‍ അന്ന് ലയണല്‍ മെസിയും നെയ്‌മറും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെട്ട പിഎസ്ജിയെ 3-1ന് തകര്‍ത്ത് റയല്‍ മുന്നേറിയിരുന്നു. ഇതുള്‍പ്പെടെ എട്ട് മത്സരത്തിലാണ് ഈ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. അതില്‍ നാല് തവണയും റയല്‍ വിജയിച്ചു. രണ്ടെണ്ണത്തില്‍ പിഎസ്ജിയും. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് കിരീട നിര്‍ണയത്തോടെ അവസാനിച്ച ക്ലബ്ബ് ഫുട്‌ബോള്‍സീസണിന് ഇക്കുറി ലോകകപ്പിലൂടെ ആയുസ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ലോകകപ്പില്‍ റയലിന്റെ ചുമതല പുതിയ പരിശീലകന്‍ ടീമിന്റെ മുന്‍ താരം കൂടിയായ സാബി അലോന്‍സോയ്‌ക്കാണ്. ഇതുവരെ തോല്‍വി അറിയാതെ ടീമിനെ നയിക്കാന്‍ പുതിയ കോച്ചിന് സാധിച്ചു. ഇന്നത്തെ കരുത്തന്‍ പോരാട്ടമായിരിക്കും അലോന്‍സോ നേരിടുന്ന ആദ്യത്തെ വമ്പന്‍ വെല്ലുവിളി. പ്രതിരോധത്തില്‍ വിശ്വസ്തനായ ഡീന്‍ ഹുയീസെന്‍ ഇല്ലാത്തത് റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ പോരാട്ടത്തില്‍ ഹുയീസെന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ല. മുന്നേറ്റ നിരയിലും കോച്ച് അലോന്‍സോയ്‌ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗോന്‍സാലോ ഗാര്‍ഷ്യ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇതുവരെ നാല് ഗോളുകളാണ് റയലിന് വേണ്ടി നേടിയത്. അസുഖ ബാധിതനായിരുന്ന എംബാപ്പെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തിരിച്ചെത്തി നിര്‍ണായക ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ചു. ഈ രണ്ട് മുന്നേറ്റ താരങ്ങളെ എങ്ങനെ പ്ലേയ്‌സ് ചെയ്യുമെന്നത് കോച്ചിനെ വല്ലാതെ വലയ്‌ക്കുന്നുണ്ട്.

സീസണില്‍ സ്പാനിഷ് ലാലിഗയിലടക്കം റണ്ണറപ്പുകളാകാന്‍ മാത്രമേ റയലിന് സാധിച്ചുള്ളൂ. യൂറോപ്യന്‍ പോരാട്ടത്തില്‍ വളരെ നേരത്തെ പുറത്താകുകയും ചെയ്തു. ഈ പോരായ്‌മകളെല്ലാം നികത്താനുള്ള അവസരമായി ക്ലബ്ബ് ലോകകപ്പിനെ കണ്ടുകൊണ്ടാണ് റയല്‍ ടീം അമേരിക്കയിലേക്ക് വണ്ടികയറിയെത്തിയത്.

മറുവശത്ത് വര്‍ഷങ്ങളായി ഫ്രഞ്ച് ഫുട്‌ബോളിനകത്ത് മാത്രം വമ്പ് കാട്ടിക്കൊണ്ടിരുന്ന പിഎസ്ജി ഇക്കൊല്ലം ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി കരുത്തു തെളിയിച്ചാണ് ക്ലബ്ബ് ലോകകപ്പിനെത്തിയത്. കിരീടനേട്ടത്തോടെ യൂറോപ്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്താനാണ് ലൂയിസ് എന്‍ റിക്വെയുടെ കീഴിലുള്ള പിഎസ്ജി ഒരുക്കം കൂട്ടുന്നത്.

Tags: PSGReal MadridClub World Cup football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

Football

പിഎസ്ജി ആദ്യമായി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍
Football

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍
Football

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.