മലപ്പുറം: എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പെയ്മെന്റ് സര്‍വീസസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്തമായ കമ്പനികള്‍ ആണെന്നും ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും എസ്.ബി.ഐ.ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ സിറ്റിംഗിലാണ് ബാങ്ക് ഈ വാദം ഉന്നയിച്ചത്.
മാത്രമല്ല, എസ്.ബി.ഐ കാര്‍ഡിന്റെ പേരില്‍ റാന്‍ഡ് സ്റ്റഡ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാര്‍ എസ്ബി ഐ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാങ്ക് സമ്മതിച്ചു. ഇത്തരം ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പിന് എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പെയ്മെന്റ് സര്‍വീസസ് ലിമിറ്റഡ് ഉത്തരവാദിയല്ലെന്നും ബാങ്ക് പറയുന്നു.
എന്നാല്‍ എസ്.ബി.ഐ കാര്‍ഡ്‌സും എസ്.ബി.ഐയും രണ്ട് കമ്പനികള്‍ ആണെങ്കിലും ഒരു കാര്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് കമ്മീഷന്‍ കണ്ടെത്തി. എസ്.ബി.ഐ കാര്‍ഡ്‌സിന്റെ രൂപകല്പന തന്നെ ഇന്ത്യയ്‌ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ പ്രൊഡക്ട് സര്‍വീസ് സെന്ററുകള്‍ ആക്കി മാറ്റുന്നതാണ്. രണ്ടു സ്ഥാപനത്തിന്റെയും ചെയര്‍മാനും ഡയറക്ടറും ഒരാള്‍ തന്നെയാണ്.
ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഒരേ ലോഗോയും ബാഡ്ജും ധരിച്ചു കൊണ്ടാണ് ബാങ്കിന്‌റേതല്ലെന്നു പറയുന്ന ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: